ജയാബച്ചന്‍റെ പിറന്നാള്‍ ദിനാഘോഷത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. 

മുംബൈ: താരങ്ങളുടെ കുടുംബ ജീവിതം ഗോസിപ്പ് കോളങ്ങളുടെ ഇഷ്ട വിഷയമാണ്. ബച്ചന്‍ കുടുംബത്തില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന ഗോസിപ്പാണ് ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അമ്മായിഅമ്മ മരുമകള്‍ പോരാണെന്ന്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല. ഇരുവരും തമ്മില്‍ നല്ല സ്നേഹത്തിലാണ്. 

ഇപ്പോളിതാ ജയാബച്ചന്‍റെ പിറന്നാള്‍ ദിനാഘോഷത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. എല്ലായിപ്പോഴും സന്തോഷം എന്ന തലക്കെട്ടോടെയാണ് ചിത്രം ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഗോസിപ്പുകാര്‍ക്ക് ഉള്ള നല്ല മറുപടിയാണ് ഒരൊറ്റ ചിത്രത്തിലൂടെ ഐശ്വര്യ പറയാതെ പറഞ്ഞിരിക്കുന്നത്.

View post on Instagram