അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായി മാറാൻ കഴിവുള്ള നടിയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന ഒറ്റ സിനിമ മതി ഐശ്വര്യ രാജേഷിന്റെ അഭിനയപ്രതിഭ മനസിലാക്കാൻ. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ രാജേഷ് അഭിനയപ്രാധാന്യമുള്ള മറ്റൊരു വേഷം കൂടി ചെയ്യാൻ തയാറെടുക്കുന്നുവെന്നതാണ് ആരാധകര്‍ സന്തോഷമാകുന്ന വാര്‍ത്ത. തെലുങ്ക് സിനിമയിലാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുക. സായ് ധര്‍മം തേജിന്റെ നായികാവേഷമാണ് ഐശ്വര്യ രാജേഷിന്.

നിവേത പേതുരാജ് ചെയ്യാനിരുന്ന വേഷമാണ് ഐശ്വര്യ രാജേഷിലേക്ക് വന്നിരിക്കുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‍നങ്ങളെ തുടര്‍ന്ന് നിവേത പിൻമാറുകയായിരുന്നു. ദേവ് കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രം. സായ് ധര്‍മം തേജിന്റെ കാമുകിയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ്. അഭിനയിക്കാൻ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ഇതിനകം തന്നെ ഐശ്വര്യ രാജേഷ് തയാറെടുപ് തുടങ്ങിയിട്ടുണ്ട്.

സിനിമയുടെ വിവരങ്ങള്‍ ഉടൻ പ്രഖ്യാപിക്കും.

രമ്യാ കൃഷ്‍ണൻ ചിത്രത്തില്‍ മുഖ്യമന്ത്രിയാകും എന്നും വാര്‍ത്തകളുണ്ട്.