ഐശ്വര്യ റാംസായ്‍യുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ.
മലയാളികളുടെ പ്രിയങ്കരിയായ താരം ഐശ്വര്യ റാംസായ്‍യുടെ പുതിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു. പട്ടുപാവാടയും ബ്ലൗസും ധരിച്ചുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. അതീവ സുന്ദരിയായാണ് ഐശ്വര്യ ഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പച്ച കലർന്ന നീല നിറത്തിലുള്ള പാവാടയും റെഡ് റോസ് നിറത്തിലുള്ള ബ്ലൗസുമാണ് ഐശ്വര്യയുടെ വേഷം. ദേവാൻഷി ഡിസൈനർ ബൊട്ടിക്കിന് വേണ്ടി ചെയ്‍ത ഫോട്ടോഷൂട്ടിലാണ് താരം അതീവ സുന്ദരിയായി എത്തുന്നത്.
ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്‍ടം സ്വന്തമാക്കിയ പരമ്പരയാണ് 'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി', അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സഹ താരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. 'കിരൺ' എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും വിവാഹിതരായ ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്.
