നടിയും നടൻ അര്‍ജുന്റെ മകളുമായ ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ ഐശ്വര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ് ഐശ്വര്യ. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ഐശ്വര്യ അഭ്യര്‍ഥിച്ചു. അര്‍ജുന്റെ മരുമകൻ ധ്രുവ് സര്‍ജയ്‍ക്കും ഭാര്യ പ്രേരണയ്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹിന്ദി ഇതിഹാസം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍യ‍്ക്കും പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്ഥിരികീരിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.