തെന്നിന്ത്യയിലെ ശ്രദ്ധേയയായ ഡാൻസ് കൊറിയോഗ്രാഫറാണ് ബ്രിന്ദ മാസ്റ്റര്‍. മോഹൻലാലിനും ഐശ്വര്യ റായ്‍ക്കും വരെ ഡാൻസ് കൊറിയോഗ്രാഫി ചെയ്‍ത കലാകാരിയാണ് ബൃന്ദ മാസ്റ്റര്‍. ബൃന്ദ മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്‍ത നൃത്ത രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതുമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്താകുന്നതും എപ്പോഴും സ്‍നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ആളുമാണ് ബൃന്ദ മാസ്റ്റര്‍ എന്ന് നടിമാരായ ഐശ്വര്യ ലക്ഷ്‍മിയും തൃഷയും പറയുന്നു. ബൃന്ദ മാസ്റ്റര്‍ക്ക് ജന്മദിനാശംസകളും ഇരുവരും നേര്‍ന്നു.

എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴൊക്കെ കരുത്താകുന്നതിന് നന്ദി. മികച്ച രീതിയില്‍ ഡാൻസ് ചെയ്‍ത് ബൃന്ദ മാസ്റ്റര്‍ക്ക് അഭിമാനമാകുന്നതിനായി ഞാൻ കാത്തിരിക്കുന്നു. ഹേയ് സിനാമിക കാണാനായി കാത്തിരിക്കുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതിനായി കാത്തിരിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്‍മി പറയുന്നു. തനിക്ക് പരിചയമുള്ള സഹായമനസ്‍കതയുള്ള ഏറ്റവും രസകരമായ ആളുകളില്‍ ഒരാള്‍ എന്നാണ് തൃഷ പറഞ്ഞിരിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി ഹേയ് സിനാമിക എന്ന സംവിധാനം ചെയ്യുകയാണ് ബൃന്ദ ഇപ്പോള്‍.