ഇങ്ങനെയുള്ളവരെ ജയിലിലടക്കണം, ഇത്തരം ആളുകള്‍ നൂറു ശതമാനവും ക്രിമിനലുകളാണ് എന്നൊക്കെയാണ് അജയ് ദേവ്ഗണിന്റെ ട്വീറ്റിന് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങൾ.

മുംബൈ: കൊറോണ വൈറസ് എന്ന മഹാമാരിക്കിടെ ആരോ​ഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇക്കാര്യത്തിൽ തനിക്ക് ദേഷ്യവും വെറുപ്പുമാണ് തോന്നുന്നതെന്ന് അജയ് ട്വിറ്ററിൽ കുറിച്ചു.

”അടിസ്ഥാനരഹിതമായ അനുമാനങ്ങളിൽ 'വിദ്യാസമ്പന്നരായ' ആളുകൾ അവരുടെ സമീപത്തുള്ള ഡോക്ടർമാരെ ആക്രമിക്കുന്നതിന്റെ റിപ്പോർട്ടുകൾ വായിച്ചതിൽ വെറുപ്പും ദേഷ്യവും തോന്നുന്നു. അത്തരം വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്,”അജയ് ട്വീറ്റ് ചെയ്തു. #StaySafeStayHome #IndiaFightsCorona എന്നീ ഹാഷ്ടാ​ഗോടെയാണ് താരത്തിന്റെ ട്വീറ്റ്.

Scroll to load tweet…

ഇങ്ങനെയുള്ളവരെ ജയിലിലടക്കണം, ഇത്തരം ആളുകള്‍ നൂറു ശതമാനവും ക്രിമിനലുകളാണ് എന്നൊക്കെയാണ് അജയ് ദേവ്ഗണിന്റെ ട്വീറ്റിന് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങൾ. ദില്ലിയിൽ കഴിഞ്ഞ ദിവസം അവശ്യവസ്തുക്കൾ വാങ്ങാൻ ഇറങ്ങിയ രണ്ട് ഡോക്ടർമാരെ ഒരാൾ ആക്രമിച്ചിരുന്നു. കൊവിഡ് പകർത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് അജയ് ദേവ്ഗൺ രം​ഗത്തെത്തിയിരിക്കുന്നത്.