Asianet News MalayalamAsianet News Malayalam

Runway 34 trailer : അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചനും, 'റണ്‍വേ 34' ട്രെയിലര്‍

അജയ് ദേവ്‍ണ്‍ ചിത്രം 'റണ്‍വേ 34' ട്രെയിലര്‍ (Runway 34 trailer) പുറത്തുവിട്ടു.

Ajay Devgn film Runway 34 trailer out
Author
Kochi, First Published Mar 21, 2022, 6:47 PM IST

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റണ്‍വേ 34'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്രസ്ഥാനത്ത്. ഇപ്പോഴിതാ 'റണ്‍വേ 34' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് (Runway 34 trailer).

വ്യോമയാന ചരിത്രത്തില്‍ ഇതുവരെ കാണാത്തത് എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രമാണ് 'റണ്‍വേ 34'. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് 'റണ്‍വേ 34' പ്രദര്‍ശനത്തിന് എത്തും. 'റണ്‍വേ 34' ചിത്രം യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.

Read More : അജയ് ദേവ്‍ഗണിന്റെ സംവിധാനം, 'റണ്‍വേ 34' ടീസര്‍ പുറത്തുവിട്ടു

രാകുല്‍ പ്രീത് സിംഗ് നായികയാകുന്ന 'റണ്‍വേ 34' യില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അമര്‍ മൊഹിലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രവും അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുണ്ട്.

അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'ജുണ്ഡ്' ആണ്. നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.

കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് 'ജുണ്ഡി'ന്റെ നിര്‍മാണം. താണ്ഡവ് സീരീസ്, ടി സീരീസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

'ജുണ്ഡ്' എന്ന ചിത്രത്തില്‍ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ. ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

അമിതാഭ് ബച്ചൻ ചിത്രമായി റിലീസ് ചെയ്യാനുള്ളത് ഇനി 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകൻ. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന്  തിരക്കഥ എഴുതുന്നു.  അമിതാഭ് ബച്ചന് പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര'  എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായിആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios