അജയ് ദേവ്‍ഗണ്‍ നായകനായെത്തിയ ശെയ്‍ത്താന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

അജയ് ദേവ്‍ഗണ്‍ നായകനായി പ്രദര്‍ശനെത്തിനെത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മാധവനും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്. ത്രില്ലടിപ്പിക്കുന്ന ഒന്നാണ് അജയ് ദേവ്‍ഗണ്‍ ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. മാധവൻ ഞെട്ടിക്കുന്ന പ്രകടനം നടത്തുമ്പോള്‍ ചിത്രത്തില്‍ അജയ് ദേവ്‍ഗണും ജ്യോതികയും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു എന്നുമാണ് ശെയ്‍ത്താൻ കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

ഹൊറര്‍ ഴോണറിലുള്ള അജയ് ദേവ്‍ഗണ്‍ ചിത്രം ശെയ്‍ത്താന്റെ ദൈര്‍ഘ്യം ആകെ രണ്ട് മണിക്കൂറും 12 മിനിറ്റുമാണ്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അജയ് ദേവ്‍ഗണ്‍ നായകനായി മുമ്പെത്തിയ ചിത്രം 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Read More: തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക