ഹിന്ദി സിനിമാ താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളുടെ വിശേഷങ്ങളും പലപ്പോഴും സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. തന്റെ മക്കളെ വെറുതെ വിടൂവെന്നാണ് അജയ് ദേവ്ഗൺ പറയുന്നത്. മാതാപിതാക്കള്‍ പ്രശ‍സ്‍തരാണെന്ന് വച്ച് മക്കളും എന്തിന് ശ്രദ്ധാകേന്ദ്രമാകുന്നത്. ഒരു കുട്ടിയും പാപ്പരാസികളുടെ ഇടപെടലില്‍ സന്തോഷവാൻമാരാണെന്ന് കരുതുന്നില്ലെന്നും അജയ് ദേവ്‍ഗണ്‍ പറഞ്ഞു.

എന്റെ മകള്‍ക്ക് വെറും 14 വയസ്സേയുള്ളൂ. പക്ഷേ ആള്‍ക്കാര്‍ അതൊക്കെ മറന്ന് ചിലപ്പോള്‍ അസംബന്ധം പറയുകയാണ്. കുട്ടികളെ വെറുതെ വിടൂവെന്നാണ് എനിക്ക് പാപ്പരാസികളോട് പറയാനുള്ളത്. അവരും എപ്പോഴും ഗോസിപ്പ് വാര്‍ത്തകളില്‍ വരുന്നത് ദു:ഖകരമാണ്- അജയ് ദേവ്‍ഗണ്‍ പറയുന്നു. മുമ്പും മകള്‍ക്കെതിരെയുള്ള കമന്റുകള്‍ക്കെതിരെ അജയ് ദേവ്ഗണ്‍ രംഗത്ത് എത്തിയിരുന്നു. എന്നെ വിലയിരുത്തിക്കോളൂ, എന്നാല്‍ തന്റെ മക്കളെ വിലയിരുത്തരുതെന്നായിരുന്നു അജയ് ദേവ്‍ഗണ്‍ പറഞ്ഞത്. കാജോളും ഞാനും അഭിനേതാക്കളാണ്. അതുകൊണ്ട് ഞങ്ങളുടെ മക്കള്‍ എപ്പോഴും വാര്‍ത്താകേന്ദ്രമാകുകയാണ്. അത് ശരിയല്ലെന്നായിരുന്നു അജയ് ദേവ്‍ഗണ്‍ പറഞ്ഞത്.