നടൻ അജയ് ദേവ്‍ഗണ്‍ അറസ്റ്റിലായതിനെ കുറിച്ച് വെളിപ്പെടുത്തല്‍.

അജയ് ദേവ്‍ഗണും മറ്റൊരു ബോളിവുഡ് താരമായ വിന്ദു ദാര സിംഗും സുഹൃത്തുക്കളാണ്. അജയ്‍യുടെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിന്ദു ദാര സിംഗ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു സംഭവത്തെ കുറിച്ചാണ് വിന്ദു വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തില്‍ നടൻ വിന്ദു പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്.

ഒരിക്കല്‍ ഒരു ഹോളി ആഘോഷത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് വിന്ദു ദാര സിംഗ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഞങ്ങള്‍ നാല് സുഹൃത്തുക്കളാണ് ഉണ്ടായത്. ഞങ്ങള്‍ അപ്പോള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കോളേജ് വിദ്യാഭാസ കാലമായിരുന്നു. ഞങ്ങള്‍ ബാന്ദ്രയിലേക്ക് പോകുകയായിരുന്നു. മദ്യപിച്ച ഞങ്ങളെ പൊലീസ് തടഞ്ഞു. കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു എന്നും തുറന്നു പറഞ്ഞു നടൻ വിന്ദു.

ജീപ്പ് അജയ് ദേവ്‍ഗണാണ് ഓടിച്ചിരുന്നത്. ജീപ്പില്‍ ആയുധങ്ങളും പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു എന്നും നടൻ വിന്ദു ദാര സിംഗ് വ്യക്തമാക്കി. എന്നാല്‍ അജയ്‍ ദേവ്‍ഗണിന്റെ അച്ഛനും ആക്ഷൻ സംവിധായകനുമായ വീരു ദേവ്‍ഗണ്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്ന പ്രോപ്പര്‍ട്ടികളാണ് അത് എന്ന് പറഞ്ഞെങ്കിലും പൊലീസ് അംഗീകരിച്ചില്ല. അജയ് ദേവ്‍ഗണ്‍ വീരു ദേവ്‍ഗണിന്റെ മകനാണ് എന്ന് ഒരാള്‍ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. ഒടുവില്‍ ഗുസ്‍തിക്കാരനായ രന്ധാവയുടെ മകനെ വിളിപ്പിക്കുകയും അജയ് ദേവ്‍ഗണും മറ്റ് സുഹൃത്തുക്കളും പറയുന്നത് സത്യമാണ് എന്ന് ബോധ്യപ്പെടുകയും ചെയ്‍തതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത് എന്നും വിന്ദു ദാര സിംഗ് വെളിപ്പെടുത്തി.

അജയ് ദേവ്‍ഗണിന്റേതായി ശെയ്‍ത്താൻ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജ്യോതികയും മാധവനും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വികാസ് ബഹ്‍ലാണ്. മികച്ച പ്രതികരണമാണ് ശെയ്‍ത്താൻ നേടുന്നത്.

Read More: ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക