ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു. 

ഹിന്ദി ഭാഷയുടെ (Hindi) പേരില്‍ കന്നഡ താരം കിച്ച സുദീപും(Kiccha Sudeep) ബോളിവുഡ് താരം അജയ് ദേവ്ഗണും(Ajay Devgn) തമ്മില്‍ വാക്പോര്. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു സുദീപിന്‍റെ പ്രസ്താവന. ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് പറഞ്ഞ അജയ് ദേവ്ഗണ്‍ സുദീപിന്‍റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. വിവാദങ്ങള്‍ക്ക് വഴിമാറിയതോടെ തന്‍റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്ന് ചൂണ്ടികാട്ടി സുദീപ് രംഗത്തെത്തി.

ആര്‍ആര്‍ആര്‍, കെജിഎഫ്, ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയം ഉയര്‍ത്തികാട്ടിയായിരുന്നു സുദീപിന്‍റെ പ്രസ്താവന. പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളാകട്ടെ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപിന്‍റെ ചോദ്യം. പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ അജയ് ദേവ്ഗണ്‍, ഹിന്ദി ദേശഭാഷയാണെന്ന കാര്യം താരം മറക്കരുതെന്ന് ചൂണ്ടികാട്ടി. 

Scroll to load tweet…

ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു. ഇരുതാരങ്ങളുടെയും പ്രസ്തവന ഹിന്ദി തെന്നിന്ത്യന്‍ ഭാഷാപോരിന് വഴിമാറിയിരിക്കുകയാണ്. ദേശീയ പുരസ്കാര വേദികളില്‍ പോലും തെന്നിന്ത്യന്‍ താരങ്ങള്‍ക്കും സിനിമകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി ചിരജ്ഞീവി നേരത്തെ രംഗത്തെത്തിയിരുന്നു.

ചിരഞ്‍ജീവിക്കൊപ്പം 'ആചാര്യ', ഫോട്ടോകള്‍ പങ്കുവെച്ച് രാം ചരണ്‍

ചിരഞ്‍ജീവി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് 'ആചാര്യ'. കൊരടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിരഞ്‍ജീവിയുടെ 'ആചാര്യ' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ രാം ചരണ്‍ (Acharya).

രാം ചരണ്‍ അതിഥി വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാം ചരണ്‍ 'സിദ്ധ'യായിട്ട് ചിത്രത്തില്‍ അഭിനയിക്കുന്നു. 'ആചാര്യ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തില്‍ നായിക.

ഏപ്രില്‍ 29ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ചിരഞ്‍ജീവിയുടെ 'ആചാര്യ'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണി ശര്‍മയാണ്. നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 

രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും 'ആചാര്യ'യില്‍ അഭിനയിക്കുന്നു. 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്. ചിരഞ്‍ജീവിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ആചാര്യ'.