അജയ് ദേവ്ഗണ്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ പൊതുവേ ചുംബന രംഗങ്ങളോ വളരെ അടുപ്പമുള്ള രംഗങ്ങളോ ഉണ്ടാവാറില്ല. ഇപ്പോളതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. 

മുംബൈ: ഹിന്ദി നടന്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ പൊതുവേ ചുംബന രംഗങ്ങളോ വളരെ അടുപ്പമുള്ള രംഗങ്ങളോ ഉണ്ടാവാറില്ല. ഇപ്പോളതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ചിത്രങ്ങളായതിനാലാണ് സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉണ്ടാവാത്തതെന്നാണ് അജയ് ദേവ്ഗണിന്‍റെ പ്രതികരണം. താന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലധികവും കുടംബ പ്രേക്ഷകരെ ലക്ഷ്യമിടുന്നതാണ്. ഒരു പരിധിക്ക് അപ്പുറമുള്ള അടുപ്പവും ചുംബന രംഗങ്ങളും കാണിച്ചാല്‍ കുടുംബവുമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് അജയ് പറയുന്നത്.

കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍. കൗമാരപ്രായത്തിലുള്ള കുട്ടിയുടെ കൂടെ വളരെ ഇന്‍റിമസിയുള്ള രംഗങ്ങള്‍ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം 2016 ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍ ചിത്രം ശിവായിലെ ചുംബന രംഗത്തെക്കുറിച്ച് അന്ന് അജയ് പറഞ്ഞത് ഇങ്ങനെ. സ്ക്രിപ്റ്റിന്‍റെ ആവശ്യകതയായിരുന്നു ആ ചുംബന രംഗം.