കുതിപ്പ് തുടര്‍ന്ന് അജയ് ദേവ്‍ഗണ്‍ ചിത്രം 'ദൃശ്യം 2'.

മോഹൻലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് തിയറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്‍ഗണാണ് ചിത്രത്തില്‍ മോഹൻലാല്‍ കഥാപാത്രമായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷൻ നേടി എന്നതാണ് പുതിയ വാര്‍ത്ത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
<p'വിജയ്>
Scroll to load tweet…

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'താങ്ക് ഗോഡാ'ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു 'താങ്ക് ഗോഡ്'. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

Read More: അനുപമ പരമേശ്വരൻ നായികയായി 'ബട്ടര്‍ഫ്ലൈ', റിലീസ് പ്രഖ്യാപിച്ചു

</p'വിജയ്>