Asianet News MalayalamAsianet News Malayalam

പേടിപ്പിക്കാൻ അജയ്‍ ദേവ്‍ഗണും ജ്യോതികയും, ടീസര്‍ പുറത്തുവിട്ടു, ഇനിയെത്തുന്നത് ശെയ്‍ത്താൻ

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ശെയ്‍ത്താന്റെ ടീസര്‍ പുറത്ത്.

Ajay Devgn starrer Shaitaans teaser out hrk
Author
First Published Jan 25, 2024, 5:02 PM IST

അജയ് ദേവ്‍ഗണ്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ശെയ്‍ത്താൻ. അജയ് ദേവ്‍ഗണിന്‍റെ ശെയ്‍ത്താന്‍ വേറിട്ട ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അജയ് ദേവ്‍ഗണിനും പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ശെയ്‍ത്താൻ. മാധവനും ജ്യോതികയും വേഷമിടുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഹൊറര്‍ ഴോണറിലുള്ള അജയ് ദേവ്‍ഗണ്‍ ചിത്രം ശെയ്‍ത്താന്റെ ദൈര്‍ഘ്യം ആകെ രണ്ട് മണിക്കൂറും 12 മിനിറ്റുമാണ്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം.  അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios