അജിത് പൊലീസ് വേഷത്തില്‍ എത്തുന്ന സിനിമയ്‍ക്ക് പേരിട്ടു. 

തമിഴകത്തിന്റെ തല, അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ഒരിടവേളയ്‍ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. പ്രമേയം സംബന്ധിച്ച് സൂചനകള്‍ ലഭ്യമായിട്ടില്ല. അതേസമയം ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത.

അജിത്തിന്റെ പുതിയ സിനിമയ്‍ക്ക് വലിമൈ എന്നാണ് പേരിട്ടിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ നയൻതാരയായിരിക്കും നായികയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത ഹിറ്റ് സിനിമ വിശ്വാസത്തില്‍ നയൻതാരയായിരുന്നു അജിത്തിന്റെ നായിക. വിശ്വാസത്തിന് പുറമെ ബില്ല, ഏഗൻ, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാര മുമ്പ് അജിത്തിന്റെ നായികയായത്. പുതിയ സിനിമയില്‍ സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്ത്. മുമ്പ് അജിത്ത് പൊലീസ് ഓഫീസറായി എത്തിയ മങ്കാത്തയും യെന്നെ അറിന്ധാലുമൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു.