മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ 'എകെ 61'ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു.

ച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത്(Ajith) ആരാധകർ. 'വലിമൈ'യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ 'എ കെ 61‍'എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

ചിത്രത്തില്‍ അജിത്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് എത്തുന്നത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്റെ പൂജ. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിലാണ് ആരംഭിച്ചതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also: Ajith Kumar : 'എകെ 62' പ്രഖ്യാപിച്ചു; അജിത്ത് ചിത്രം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യും

അതേസമയം, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ 'എകെ 61'ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.

വലിമൈ ആണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. വലിമൈ എന്ന ചിത്രം പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.

Read More : AK 61 Casting : മോഹന്‍ലാലോ നാഗാര്‍ജുനയോ? 'എകെ 61'ലെ പൊലീസ് കമ്മീഷണറെ തേടി അണിയറക്കാര്‍

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'ഡിസിപി രാജാങ്കം' എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെയാണ് ദിനേശ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമാശ പറയുന്ന വില്ലനെ അജിത്ത് ആരാധകരും സിനിമാസ്വാദകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‍തു. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.