തമിഴകത്തിന്റെ തല അജിത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഓരോ തവണയും ആരാധകരെ ആവേശത്തിലാക്കുന്ന മാനറിസങ്ങളും സംഭാഷണങ്ങളുമൊക്കെ അജിത്തിന്റെ ചിത്രങ്ങളിലുണ്ടാകാറുണ്ട്. ഓരോ ചിത്രത്തിന്റെയും ഫസ്റ്റ് പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പുതിയ സിനിമയില്‍ അജിത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ ലുക്കിലുള്ള അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

പുതിയ ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണ് ഫോട്ടോയിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം അജിത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. പ്രമേയത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കളെയും തീരുമാനിക്കുന്നതേയുള്ളൂ.