തമിഴകത്തിന്റെ തല, അജിത്ത് സിനിമയില്‍ മാത്രമല്ല സാഹസിക വിനോദങ്ങളിലും താല്‍പര്യം കാട്ടുന്ന താരമാണ്. കാര്‍ റേസിംഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങളിലും അജിത്ത് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അജിത്ത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്തതാണ് വാര്‍ത്ത. ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറലാകുകയുമാണ്.

നാല്‍പ്പത്തിയഞ്ചാമത്, തമിഴ്‍നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് അജിത്ത് പങ്കെടുത്തത്. കോയമ്പത്തൂരിലായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്. അജിത്ത് പരിശീലനം നടത്തുന്ന ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. എയറോ- മോഡലിംഗിലും അജിത് ഭാഗമാകാറുണ്ട്. മദ്രാസ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ ഉപദേശകനായും അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.