Asianet News MalayalamAsianet News Malayalam

'കുട്ടിത്തല'യോടൊപ്പം 'തല' അജിത്ത് ചെന്നൈ ബീച്ചില്‍!

മകൻ ആദ്വിക്കിനൊപ്പം അജിത്ത് ചെന്നൈ ബീച്ചില്‍.

Ajith spends quality time with son Aadvik and wife Shalini at Chennai beach
Author
Chennai, First Published Oct 10, 2019, 10:56 AM IST

തമിഴകത്തിന്റെ തല  അജിത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്. തമിഴകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും അജിത്തിനു ആരാധകരുണ്ട്. അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്തും കുടുംബവും ചെന്നൈ തിരുവാൻമിയുര്‍ ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ഫോട്ടോകളാണ് തരംഗമാകുന്നത്.

അജിത്തും ഭാര്യ ശാലിനിയും മകൻ ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്. സുരക്ഷാ പ്രശ്‍നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ വരാറുള്ളത്.  സ്റ്റൈലൻ ലുക്കിലാണ് അജിത്ത് ഫോട്ടോയിലുള്ളത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്ന താരമാണ് അജിത്. ആരാധകരോടുള്ള അജിത്തിന്റെ പെരുമാറ്റവും പലപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്.

Follow Us:
Download App:
  • android
  • ios