Asianet News MalayalamAsianet News Malayalam

'തുനിവ്' ആവേശം അവസാനിക്കുന്നില്ല, നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ ഒന്നാമത്

അജിത്ത് നായകനായ ചിത്രം 'തുനിവി'ന് ഒടിടിയില്‍ ഇപ്പോഴും മികച്ച പ്രതികരണം.

Ajith starrer film Thunivu is most watched on Netfilix India hrk
Author
First Published Apr 1, 2023, 10:43 AM IST

അജിത്ത് നായകനായ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'തുനിവാ'ണ്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം 'തുനിവ്' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി. ഒടിടിയിലും മികച്ച സ്വീകാര്യത നേടിയ ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ ഒന്നാമതാണ്.

ഈ വര്‍ഷം ഏറ്റവും അധികം പേര്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ കണ്ടത് 'തുനിവാ'ണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അജിത്ത് ആരാധകര്‍ ചിത്രത്തിന്റെ ഒടിടി വിജയം ആഘോഷിക്കുകയാണ് ഇപ്പോള്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. 'തുനിവ്'  എന്ന ചിത്രം 200 കോടി ക്ലബില്‍ എത്തിയിരുന്നു. 'വിശ്വാസം', 'വലിമൈ' എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'ദസറ അതിശയിപ്പിക്കുന്ന സിനിമ', നാനി ചിത്രത്തിന് അഭിനന്ദവുമായി മഹേഷ് ബാബു

Follow Us:
Download App:
  • android
  • ios