തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ്. 

തെന്നിന്ത്യയാകെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'വലിമൈ' (Valimai). അജിത്ത് (Ajith) നായകനായി അഭിനയിക്കുന്ന ചിത്രം എന്നതുതന്നെയാണ് പ്രധാന ആകര്‍ഷണം. 'വലിമൈ' എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറയുന്നു.

ബൈക്ക് പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ട്.

'വലിമൈ'യുടെ വണ്‍ലൈനായിരുന്നു പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു.

ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. അജിത്തിന്റെ നായികയായി 'വലിമൈ'യെന്ന ചിത്രത്തില്‍ എത്തുന്നത് ഹുമ ഖുറേഷിയാണ്. നീരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ'ക്കായി അജിത്തും പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്.