Asianet News MalayalamAsianet News Malayalam

വിഡാ മുയര്‍ച്ചിയില്‍ അജിത്ത് എങ്ങനെയുണ്ടാകും?, ഫസ്റ്റ് ലുക്ക് അപ്‍ഡേറ്റ് പുറത്ത്

അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് വിഡാ മുയര്‍ച്ചി.

Ajith starrer Vidaa Muyarchi first look release update out hrk
Author
First Published Feb 1, 2024, 10:27 AM IST

അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. സംവിധാനം മഗിഴ്‍ തിരുമേനിയാണ്. അസെര്‍ബെയ്‍ജാനിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസിന്റെ അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മിക്കവാറും ഫെബ്രുവരി രണ്ടാം ആഴ്‍ചയോടെ ഫസ്റ്റ് ലുക്ക് പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്‍ഡേറ്റ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന്  റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്.  സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios