അമ്പരപ്പിക്കുന്ന ബൈക്ക് സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിലെന്നാണ് അഭിപ്രായങ്ങള്‍.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ 'വലിമൈ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. അജിത് ആരാധകരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. തിയറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് 'വലിമൈ'യെന്നാണ് പരക്കെയുള്ള അഭിപ്രായം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഒരു തിയറ്റര്‍ അനുഭവമായിരിക്കും 'വലിമൈ'യെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ആരാധകരുടെ പ്രതികരണം (Valimai audience response).

രണ്ടര വർഷത്തെ കാത്തിരിപ്പു വെറുതെ ആക്കിയില്ല എന്നാണ് ഒരു ആരാധകൻ പറയുന്നത്. ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത ഒരു പക്ഷേ ഉപയോഗിച്ചിട്ടില്ലാത്ത ബൈക്ക് റേയ്‍സ് ഫൈറ്റാണ് ആകര്‍ഷണം എന്നാണ് മറ്റൊരു അഭിപ്രായം. ധൈര്യമായി ടിക്കറ്റെടുക്കാം. പക്കാ തീയേറ്റർ എക്സ്‍പീരിയൻസ് സംഭവമെന്നും പറയുന്നു.

<

ഒരു ശരാശരി കഥയാണ് സിനിമയിൽ. പക്ഷേ മാസ്സ് ഫൈറ്റും ഹെവി ഡയലോഗും സ്‍കീൻ പ്രസൻസും കൊണ്ട് അജിത്ത് ഒരു ഹെവി ഐറ്റം തന്നെ തന്നിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട് സീന്‍സൊക്കെ ഒരു രക്ഷേം ഇല്ല. അജിത്ത് എന്ന മനുഷ്യന്റെ ഹാര്‍ഡ് വര്‍ക്കാണ് ഈ സിനിമ എന്നൊക്കെയാണ് അഭിപ്രായങ്ങളെങ്കില്‍ ഭൂരിഭാഗവുമെങ്കില്‍ രണ്ടാം പകുതി പോരായെന്നും ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നു.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലീസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്.


കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക് പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.

'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു. 

Read More : തിയറ്ററുകളിൽ ആവേശമാകാൻ അജിത്തിന്റെ 'വലിമൈ'; തമിഴ്‌നാട്ടിൽ മാത്രം 1000 സ്‍ക്രീനുകൾ

മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. ഇത്തവണ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളുണ്ടെന്ന് ദിനേശ് പറഞ്ഞതായി 'തല'യുടെ ആരാധകക്കൂട്ടായ്‍മയുടെ സാമൂഹ്യമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാക്കിയത്. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.