തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന സിനിമയാണ് വലിമൈ. പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വലിയൊരു ബസ് ചേസിംഗ് രംഗമുണ്ടെന്നാണ് വാര്‍ത്ത. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോള്‍ സിനിമയുടെ ചിത്രീകരണം അതിവേഗത്തിലാണെന്നാണ് വാര്‍ത്ത.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആദ്യമായി ബസ് ചേസിംഗിന് ഇറങ്ങുന്ന അജിത്തിനെയും വലിമൈയില്‍ കാണാമെന്നതാണ് പുതിയ വാര്‍ത്ത. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു അജിത്തിന്റെ സിനിമയുടെ ചിത്രീകരണം വൈകിയത്. ഹൈദരാബാദില്‍ ചിത്രീകരണം വീണ്ടും തുടങ്ങിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

അജിത്തിന്റെ നായികയായി എത്തുന്നത് ഹുമ ഖുറേഷിയാണ്.

അടുത്തിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.