അജിത്തിന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ അജിത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

വലിമൈയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഈശ്വരമൂര്‍ത്തിയാണ്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ചിത്രത്തിലുണ്ടെന്ന് നടൻ ആര്‍ കെ സുരേഷ് പറഞ്ഞിരുന്നു. അജിത്ത് അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്‍തിട്ടുണ്ടെന്നും അജിത്ത് പറഞ്ഞിരുന്നു.

വലിമൈയില്‍ ഹുമ ഖുറേഷിയാണ് നായികയായി അഭിനയിക്കുന്നത്.

ബസ് ചേസ് സീക്വൻസടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ട് റിപ്പോര്‍ട്ടുണ്ട്.