തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ സ്‍നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന താരമാണ് അജിത്ത്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്.

മാനേജരുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാൻ വരെ അജിത്ത് സമയം കണ്ടെത്തിയെന്ന് ആരാധകര്‍ പറയുന്നു. വളരെ സന്തോഷത്തോടെയുള്ള അജിത്തിന്റെ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. അജിത്തിന്റെ എളിമയെ പ്രശംസിക്കുകയാണ് ആരാധകരെല്ലാവരും. അതേസമയം വലിമൈ എന്ന സിനിമയിലാണ് അജിത്ത് അഭിനയിക്കുന്നത്.  പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബൈക്ക് സ്റ്റണ്ടില്‍ അജിത്തിന് പരുക്കേറ്റിരുന്നു. അജിത്തിന്റെ പരുക്ക് ഭേദമാകുന്നുവെന്നാണ് വാര്‍ത്ത.