തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്ത്. അജിത്ത് പുതിയതായി നായകനാകുന്ന സിനിമയാണ് വലിമൈ. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന ചിത്രത്തിലേത് എന്ന സൂചനകളുമായി പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

സിരുത്തൈ ശിവയുടെ വേതാളത്തിലെ രൂപത്തെ ഓര്‍മ്മിക്കുന്നതാണ് പുതിയ ഫോട്ടോ. എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കും. പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൌതം വാസുദേവ് മേനോന്റെ യെന്നെ അറിന്ധാലിലാണ് ഇതിനു മുമ്പ് അജിത്ത് പൊലീസ് ഓഫീസറായി എത്തിയത്.