മമ്മൂട്ടി നായകനാകുന്ന സിനിമയാണ് വണ്‍.


മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയെന്നതിനാല്‍ എല്ലാവരും കാത്തിരിക്കുകയാണ് ചിത്രത്തിനായി. മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ടാകും. ഇപോഴിതാ വണ്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അജു വര്‍ഗീസ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക.

സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കടയ്‍ക്കല്‍ ചന്ദ്രൻ എന്നാണ് അജു വര്‍ഗീസ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമ. ബോബി- സഞ്‍ജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമ വൈകിയത്. ഇപോള്‍ ചിത്രം ഉടൻ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ അഭിനയം തന്നെയാകും സിനിമയുടെ ആകര്‍ഷണം.

കേവലം രാഷ്‍ട്രീയ സിനിമകള്‍ക്കുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രമേയമാണ് വണ്‍ എന്ന ചിത്രത്തിന്.