Asianet News MalayalamAsianet News Malayalam

'മലർവാടിക്കൂട്ടം' സ്ക്രീനിൽ എത്തിയിട്ട് 12 വർഷം; സന്തോഷം പങ്കുവച്ച് അജുവും നിവിനും

2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്.

aju varghese and nivin pauly share malarvadi arts club movie memory
Author
First Published Jul 16, 2022, 12:44 PM IST

ലർവാടി ആർട്സ് ക്ലബ്(Malarvadi Arts Club) എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളി‍ഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് 12 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന  ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി  വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇന്നിതാ സിനിമയുടെ 12-ാം വർഷത്തില്ഡ സന്തോഷം പങ്കുവയ്ക്കുകയാണ് നിവിനും അജുവും. 

പ്രകാശൻ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതിന്റെ ഫോട്ടോയാണ് നിവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 'എല്ലാ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി..', എന്നാണ് ചിത്രങ്ങൾ പങ്കവച്ച് അജു വർ​ഗീസ് കുറിച്ചത്. സിനിമയിലെ ഒരു ഡയലോ​ഗ് വീഡിയോയും അജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ പോസ്റ്റുകൾക്ക് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുന്നത്. 

2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു താരങ്ങൾ. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു.

'ഞാൻ സൗഹൃദത്തിന് വില നൽകി, പക്ഷെ അവർ അങ്ങനെയല്ല': റോബിനും ബ്ലെസ്‌ലിയ്ക്കുമെതിരെ ദിൽഷ

Hridayam : പ്രണവിന്റെ 'ഹൃദയം' ഇനി ടെലിവിഷനിൽ; പ്രീമിയർ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

Follow Us:
Download App:
  • android
  • ios