കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. പുറത്തിറങ്ങാൻ പറ്റാത്തതിന്റെ വിരസതകളുണ്ട്. എന്നാല്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ധ്യാൻ ശ്രീനിവാസനും നിവിൻ പോളിക്കും ഒപ്പം ഒന്നിച്ച് കൂടിയതിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അജു വര്‍ഗീസ്.

സംതിങ് ഇസ് കുക്കിംഗ് എന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മൊട്ടയടിച്ച് തൊപ്പി വച്ചിരിക്കുകയാണ് അജു. ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. താടിവെച്ചിട്ടാണ് നിവിൻ പോളി. ലൌവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്‍ത ധ്യാൻ ശ്രീനിവാസൻ മാസ്‍ക് ധരിച്ചിട്ടുമുണ്ട്.