'ഒരു വ്യക്തി എന്നനിലയിലും നടന്‍ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്ന് ഇപ്പോഴും !' എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. 

തൃശ്ശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയ ബിജു മേനോന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അജു വര്‍ഗ്ഗീസ്. ഫേസ്ബുക്കിലാണ് അജു ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. 

'ഒരു വ്യക്തി എന്നനിലയിലും നടന്‍ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്ന് ഇപ്പോഴും !' എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ ഇതോടെ അജു വര്‍ഗ്ഗീസിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞദിവസമാണ് തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പൊതുവേദിയില്‍ ബിജു മേനോന്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശ്ശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സൈബര്‍ ലോകത്ത് ബിജു മേനോനെതിരെ ശക്തമായ പ്രതിഷേധമുണ്ടായത്.