തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍. ഇത് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഷെയ്നിന് ഉറക്കക്കുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറഞ്ഞു.  ഉറക്കക്കുറവും വ്യായാമക്കുറവും കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കും. അപ്പോള്‍ അത് അഭിനയത്തെ ബാധിക്കും. കരാര്‍ ഒപ്പിടുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം.

Read Also: 'ഞാൻ റേഡിയോ പോലെ എല്ലാം കേട്ടോണ്ട് നിക്കണം', ചർച്ച ഏകപക്ഷീയമെന്ന് ആഞ്ഞടിച്ച് ഷെയ്ൻ

ഷെയ്ന്‍ നിഗം വിഷയത്തില്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കും. ബി ഉണ്ണിക്കൃഷ്ണനുമായും സംസാരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം, ഷെയ്ന്‍ നിഗം പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുകയാണെന്ന സൂചനകളാണ് ഇന്നലെ മുതല്‍ പുറത്തുവരുന്നത്. ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചക്കില്ലെന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു. 

Read Also: ഷെയ്‍ൻ വിവാദം: ഒത്തുതീർപ്പ് ശ്രമം പൊളിയുന്നു: അമ്മയും ഫെഫ്കയും ചർച്ചകൾ നിർത്തി