ഗായകൻ സമറായിരിക്കും തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ആകാൻക്ഷ ദുബെ.

അന്തരിച്ച ഭോജ്‍പുരി താരം ആകാൻക്ഷ ദുബെയുടെ പുതിയൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗായകൻ സമര്‍ സിംഗിനെതിരെയാണ് വീഡിയോയില്‍ ആകാൻക്ഷ ദുബൈ സംസാരിക്കുന്നത്. നടിയുടെ മരണത്തില്‍ ആരോപണവിധേയനാണ് ഗായകൻ സമര്‍ സിംഗ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സമര്‍ ആണെന്നാണ് ആകാൻക്ഷ പറയുന്നത്.

എന്ത് തെറ്റാണ് താൻ ചെയ്‍തത് എന്ന് എനിക്ക് അറിയില്ല. ഈ ലോകത്തില്‍ തനിക്ക് ജീവിക്കണ്ട. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര്‍ സിംഗ് മാത്രമാണ് ഉത്തരവാദിയെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ആകാൻക്ഷ ദുബൈ പറയുന്നു. ആകാൻക്ഷയുടെ മരണത്തിന് ശേഷം ഒളിവിലായ സമര്‍ സിങിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു.

കഴിഞ്ഞ മാസം മാര്‍ച്ച് 26നാണ് സാരാനാഥിലെ ഒരു ഹോട്ടൽ മുറിൽ ആകാൻക്ഷ ദുബൈയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നില്ല. എങ്കിലും ആത്മഹത്യ തന്നെ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആകാൻക്ഷ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു നേരത്തെ വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന് സൂചന നൽകുന്നതായിരുന്നു. എന്നാൽ പിന്നീടെന്താണ് സംഭവിച്ചതെന്നതിൽ ഇതുവരെയും വ്യക്തതയില്ലെന്നാണ് വിവരം.

 'യേ ആരാ കഭി ഹര നഹി'യെന്ന് മ്യൂസിക് വീഡിയോയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. 'മേരി ജംഗ് മേരാ ഫൈസ്‌ല' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 'മുജ്‌സെ ഷാദി കരോഗി' (ഭോജ്‌പുരി), 'വീരോൺ കെ വീർ', 'ഫൈറ്റർ കിംഗ്' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആകാൻക്ഷ ദുബെയുടെ മരണ കാരണം എന്തെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക