Asianet News MalayalamAsianet News Malayalam

ജിമ്മിലും ഒന്നിച്ച്; ആകാശ് അംബാനിയുടേയും ശ്ലോകയുടേയും ചിത്രം ശ്രദ്ധേയമാകുന്നു

ഇരുവരുടെയും ജിം ട്രെയ്നര്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 

Akash Ambani and Shloka Mehta picture gets attention
Author
Mumbai, First Published Apr 14, 2019, 1:06 PM IST

മുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ആരും മറന്നിട്ടുണ്ടാവില്ല. അത്യാഡംബരത്തോടെ നടന്ന ചടങ്ങില്‍ രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ്  ബാല്യകാല സുഹൃത്തുക്കളായ ആകാശും ശ്ലോകയും പ്രണയത്തിലാകുന്നത്.

ഇരുവരുടെയും ജിം ട്രെയ്നര്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മനോഹരമായ തലക്കെട്ടിനൊപ്പമാണ് ട്രെയിനര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കസ്റ്റമറിനും സുഹൃത്തിനും ഇടയിലുള്ള ലൈന്‍ എവിടെ നേര്‍ത്ത് ഇല്ലാതാകുന്നതെന്ന് അറിയില്ലെന്നാണ് മനോഹര തലക്കെട്ടിലുള്ളത്. 

Follow Us:
Download App:
  • android
  • ios