Asianet News MalayalamAsianet News Malayalam

മാറ്റിയെഴുതിയ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍!, കണ്ണില്‍ കണ്ണില്‍ നോക്കി അഖിലും പൂജയും

നാഗാര്‍ജുന- അമല ദമ്പതിമാരുടെ  മകൻ നായകനായ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.

Akhil Akineni and Pooja Hegde Most Eligible Bachelor release on June 19
Author
Thiruvananthapuram, First Published Feb 4, 2021, 4:19 PM IST

അഖില്‍ അക്കിനേനി നായകനാകുന്ന പുതിയ സിനിമയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. പൂജ ഹെഗ്‍ഡെയാണ് സിനിമയില്‍ നായികായി എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസി തിയതി പ്രഖ്യാപിച്ചതാണ് വാര്‍ത്ത. താരങ്ങള്‍ തന്നെ സിനിമ റിലീസ് തിയതി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജൂണ്‍ 19ന് ആണ് ചിത്രം റിലീസ് ആകുക.

സിനിമയുടെ റിലീസ് തിയതി വ്യക്തമാക്കിക്കൊണ്ട് ഒരു പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. അഖില്‍ അക്കിനേനിയും പൂജ ഹെഡ്‍ജെയും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയാണ് ഫോട്ടോയില്‍. സിനിമയുടെ ചില ഭാഗങ്ങള്‍ മാറ്റി ചിത്രീകരിക്കാൻ തീരുമാനിച്ചതായും വാര്‍ത്തയുണ്ടായി. എത്ര ഭാഗം മാറ്റി ചിത്രീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ആര്‍ കെ നായ്‍ഡുവിന്റെ ശാദി മുബാറക്ക് എന്ന സിനിമയുമായി സാദൃശ്യമുള്ളതിനാല്‍ മോസ്റ്റ് എലിജിബിള്‍ ബാച്ചറിന്റെ ചില രംഗങ്ങള്‍ വീണ്ടും എഴുതി ചിത്രീകരിക്കാനായിരുന്നു ആലോചന. എന്തായാലും അഖിലിന്റെ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും

താര ദമ്പതിമാരായ നാഗാര്‍ജുന- അമല ദമ്പതിമാരുടെ മകനാണ് അക്കിനേനി അഖില്‍.

ബൊമ്മാരില്ലും ഭാസ്‍കര്‍ സംവിധാനം ചെയ്യുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലറില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.

Follow Us:
Download App:
  • android
  • ios