തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ ഗ്രീൻ ചലഞ്ച് ഇന്ത്യയാണ് വൈറലാകുന്നത്. നാഗാര്‍ജുനയുടെ മകൻ അഖില്‍, സഹോദരൻ നാഗ ചൈതന്യയെയാണ് ചലഞ്ച് ചെയ്‍തിരിക്കുന്നത്.

പാര്‍ലമെന്റ് അംഗം ജൊഗിനാപ്പള്ളി സന്തോഷ് കുമാര്‍ ആണ് അഖിലിനെ ആദ്യം ചലഞ്ച് ചെയ്‍തത്. ചെടി നടുന്ന ഫോട്ടോ ഷെയര്‍ ചെയ്‍ത അഖില്‍ സഹോദരൻ നാഗാര്‍ജുനയെ ചലഞ്ച് ചെയ്യുകയായിരുന്നു. മിസ്റ്റര്‍ മജ്‍നു എന്ന സിനിമയിലാണ് അഖില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പ്രശാന്ത് വര്‍മ്മയുടെ സിനിമയിലാണ് അഖില്‍ അടുത്തതായി അഭിനയിക്കുന്നത്.