ദില്ലിയില്‍ സമരം ചെയ്യുന്ന സിജെപിക്ക് പിന്തുണയുമായി അഖിൽ മാരാർ. അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ, അത് ആരായാലും, നീതിക്കായി ശബ്ദമുയർത്തണമെന്നും ധർമ്മത്തിനായുള്ള തെരുവിലെ പോരാട്ടങ്ങൾക്ക് ഫലമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ദില്ലിയിൽ സമരം നടത്തുന്ന സിജെപിയ്ക്ക് പിന്തുണയുമായി അഖിൽ മാരാർ. തെരുവിലെ പോരാട്ടങ്ങൾ ധർമത്തിന് വേണ്ടിയായാൽ കർമത്തിനു ഫലം ഉണ്ടാവുമെന്ന് അഖിൽ പറയുന്നു. ജിഷ്ണു പ്രണോയിയുടെ മരണസമയത്ത് നടന്ന പ്രതിഷേധത്തിനായി കുറിച്ച കവിതയാണ് ഇപ്പോൾ സിജെപിയ്ക്ക് പിന്തുണ അറിയിച്ച് അഖിൽ പങ്കിട്ടത്. അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ആര് നോക്കിയാലും ശബ്ദം ഉയർത്തണമെന്നും, ഈ പറയുന്നത് രണ്ട് തവണ പിണറായി വിജയന്റെ പൊലീസ്, കേസ് എടുത്തിട്ടുള്ള ഒരു തവണ രാജ്യദ്രോഹ കേസിൽപ്പെട്ട ഒരുവനാണെന്നും അഖിൽ പറയുന്നു.
അഖിൽ മാരാരുടെ കവിത ഇങ്ങനെ
നിങ്ങളെന്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കൂ..
നിങ്ങളെന്‍ നാവിന്‍റെ വേരറുക്കൂ..
നിങ്ങളെന്‍ കര്‍ണ്ണപട മധ്യ ഭാഗത്ത് കൂടത്തിനാലൊന്നാഞ്ഞടിക്കൂ..
ആര്‍ത്തിരമ്പുന്നൊരു പ്രതിഷേധ കടലിനെ തല്ലിയൊതുക്കുവാന്‍ നോക്കിടല്ലേ..
നിന്നുടെ ധാര്‍ഷ്ട്യവും ധിക്കാരവും തൂത്തെറിയാനായി ഞങ്ങള്‍ ഉണ്ടേ..
അധികാര ലാത്തിതന്‍ പ്രഹരങ്ങളില്‍, ചിതറുകല്ല നാം ഒന്നാവുക..
സത്യ, നീതി, ധര്‍മത്തിനായി ഒന്നാവുക..നാം ഒന്നാവുക..
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
"സത്യത്തിനും ധർമത്തിനും വേണ്ടി പോരാടുക. ഭരണകൂടം പഞ്ചായത്തിൽ, ജില്ലയിൽ, സംസ്ഥാനത്തിൽ, കേന്ദ്രത്തിൽ എന്ന വെത്യാസം നോക്കാതെ നീതിക്ക് വേണ്ടി പോരാടുക. തെരുവിലെ പോരാട്ടങ്ങൾ ധർമത്തിന് വേണ്ടിയായാൽ കർമത്തിനു ഫലം ഉണ്ടാവും. പിണറായി വിജയനെ കണി കണ്ട ജിഷ്ണു പ്രണോയ് എന്ന കടുത്ത എസ്എഫ്ഐകാരനായ വിദ്യാർത്ഥിയുടെ ദുരൂഹമരണം അന്വേഷിക്കാൻ ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്ത് സമരം ചെയ്തു. ആ സമരത്തെ അനുകൂലിച്ച കെഎം ഷാജഹാൻ, ഷാദിർ ഖാൻ അവിടെ കറങ്ങി നടന്ന തോക്ക് സ്വാമി എന്നിവർക്കെതിരെ പിറണായി പൊലീസ് കേസ് എടുത്ത് ജയിലിൽ അടച്ചു. അന്ന് ആ അമ്മയ്ക്ക് വേണ്ടി ഞാനും പ്രതിഷേധിച്ചു. എനിക്കെതിരെയും പൊലീസ് കേസ് എടുത്തു. എന്റെ ഫോൺ പൊലീസ് കൊണ്ടുപോയി. അന്നത്തെ ഭരണകുട ഫാസിസത്തിന് എതിരെ ഞാൻ എഴുതിയ കവിതയാണിത്. നിലവിൽ അത് സിജെപിയ്ക്ക് വേണ്ടി ആണെന്ന് കരുതാം. അവരോട് ഞാൻ ഓർമപ്പെടുത്തുന്നു. അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ആര് നോക്കിയാലും ശബ്ദം ഉയർത്തുക. ഈ പറയുന്നത് രണ്ട് തവണ പിണറായി വിജയന്റെ പൊലീസ്, കേസ് എടുത്തിട്ടുള്ള ഒരു തവണ രാജ്യദ്രോഹ കേസിൽപ്പെട്ട ഒരുവന്റെ നീതി ഭോദം മാത്രം".



