പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുകയാണ്. തതവസരത്തില്‍ പിന്തുണയുമായി അഖില്‍ മാരാര്‍ രംഗത്ത്. 

ട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ വി മുരളീധരൻ എംഎൽഎ വിദ്യാർത്ഥികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ ഡെസ്കിൽ വിതറിയിട്ടതിൽ വിമർശനം ശക്തമാകുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മുരളീധരന്റെ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും വിഷയത്തിലെ അഭിപ്രായങ്ങളും നിറയുന്നുണ്ട്. തതവസരത്തിൽ വി മുരളീധരന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു മിഠായിക്ക് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുത്തോട്ടെയെന്ന് ചിന്തിച്ചാകും മുരളീധരൻ അങ്ങനെ ചെയ്തതെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒപ്പം വിഷയത്തിൽ മുൻവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുരളീധരന് എതിരെ രം​ഗത്ത് എത്തിയതിനെതിരെയും അഖിൽ വിമർശനം ഉയർത്തി. 'തമ്പ്രാൻ ശിവൻ കുട്ടി', എന്ന് വിശേഷിപ്പിച്ചായിരുന്നു വിമർശനം.

"വി മുരളീധരൻ എംഎൽഎ കൊച്ചു കുട്ടികൾക്ക് മിഠായി ഡെസ്കിൽ വിതറി ഇട്ട് കൊടുത്തത് ഹീനമായ പ്രവർത്തി എന്ന് മുൻ വിദ്യ ആഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു. പകരം അദ്ദേഹത്തിന്റെ പാർട്ടി ചെയ്തത് പോലെ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടി കൊല്ലുന്ന പോലെയുള്ള പ്രവർത്തി ചെയ്താൽ അവരുടെ ഭാവിക്ക് ഏറെ ഗുണം ഉണ്ടായാനെ എന്നും അദ്ദേഹം മനസ്സിൽ കുറിച്ചു. NB : ഒരു മിഠായി കൊടുക്കുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിചാകും അദ്ദേഹം അത് ചെയ്തത്. ആ വിഷയത്തിൽ പോലും സവർണ്ണ ആധിപത്യം കൊണ്ട് വന്നേക്കുവാണ് തമ്പ്രാൻ ശിവൻ കുട്ടി", എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.

‘ചെയ്ത ആക്ട് തെറ്റാണു ഉദ്ദേശം നിങ്ങളുടെ വ്യാഖ്യാനം അല്ല. ഞാൻ ഒരു മനുഷ്യനെ വിലയിരുത്തുന്നത് അവന്റെ ഉദ്ദേശ ശുദ്ധി കൊണ്ടാണ്. മനസ്സിൽ വെച്ച് പുറമെ പലതും കാണിക്കുന്ന കാപട്യങ്ങൾ എതിർക്കുന്നതും അതുകൊണ്ടാണ്. സാന്റാക്ലോസ് വന്ന് കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ടവർക്ക് അതൊരു മോശം പ്രവർത്തി ആയി തോന്നുമോ. വേദിയിൽ നിന്ന് സദസിലേക്ക് സ്നേഹപൂർവ്വം സമ്മാനങ്ങൾ എറിഞ്ഞു നൽകുന്നത് കണ്ടിട്ടില്ലേ. വിഷം മനസ്സിൽ വെച്ച് നോക്കിയാൽ നമ്മൾ ഓരോരുത്തരും ദിവസേന ചെയ്യുന്ന പലതും കുഴപ്പം പിടിച്ചതാണ്’, എന്ന് കമന്‍റ് സെക്ഷനിലും അഖില്‍ കുറിച്ചിട്ടുണ്ട്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming