അക്കിനേനി അഖില്‍ നായകനാകുന്ന സിനിമയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. അക്കിനേനി അഖിലിന് ചിത്രം ഒരു ഹിറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മികച്ച കഥാപാത്രവുമായിരുന്നു സിനിമയില്‍ അക്കിനേനി അഖിലിന്. സിനിമ വീണ്ടും ചിത്രീകരിക്കാനാണ് സിനിമയുടെ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. സിനിമുയുടെ ചിത്രീകരണം കൊവിഡ് മൂലം വൈകിയിരുന്നു. എന്നാല്‍ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിന്റെ കഥയ്‍ക്ക് മറ്റൊരു സിനിമയുമായി സാദൃശ്യമുള്ളതിനാലാണ് വീണ്ടും ചിത്രീകരിക്കുന്നത്.

സംക്രാന്തി റിലീസ് ആയി ചിത്രം എത്തിക്കാനായിരുന്നു ആലോചന. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമ വീണ്ടും ചിത്രീകരിക്കാനാണ് ആലോചിക്കുന്നത്. ആര്‍ കെ നായ്‍ഡുവിന്റെ ശാദി മുബാറക്ക് എന്ന സിനിമയുമായി സാദൃശ്യമുള്ളതിനാല്‍ മോസ്റ്റ് എലിജിബിള്‍ ബാച്ചറിന്റെ ചില രംഗങ്ങള്‍ വീണ്ടും എഴുതി ചിത്രീകരിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം അറിയിച്ചിട്ടില്ല. എന്തായാലും അക്കിനേനി അഖിലിന്റെ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

താര ദമ്പതിമാരായ നാഗാര്‍ജുന- അമല ദമ്പതിമാരുടെ മകനാണ് അക്കിനേനി അഖില്‍.

ബൊമ്മാരില്ലും ഭാസ്‍കര്‍ സംവിധാനം ചെയ്യുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലറില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.