അഖില്‍ സത്യൻ പറഞ്ഞ വാക്കുകള്‍.
അളന്നുമുറിച്ച് ഹാസ്യം ചെയ്യുന്ന ഒരു താരമാണ് മോഹൻലാല്‍. മോഹൻലാലിനെപ്പോലെ ഹാസ്യം ചെയ്യാൻ കഴിയുന്ന നായക നടൻ നിവിൻ പോളി മാത്രമാണെന്ന് സംവിധായകൻ അഖില്‍ സത്യൻ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിവിൻ പോളിയുടെ സര്‍വം മായയുടെ സംവിധായകനാണ് അഖില്‍ സത്യൻ. സര്‍വം മായയ്‍ക്ക് മികച്ച പ്രതികരണവുമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
കുട്ടിത്തമാണ് നിവിൻ പോളിയുടെ പ്രത്യേകത. ലാല്‍ സാര്‍ കഴിഞ്ഞാല്‍ ഞാനത് കണ്ടത് നിവിൻ പോളിയില്‍ മാത്രമാണ്. മോഹൻലാല്‍ കഴിഞ്ഞാല്‍ അങ്ങനെ ഹ്യൂമര്‍ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ. ഞാൻ എഴുതിവെച്ചതിനെക്കാളും ഒരുപടി മുകളിലാണ് സര്‍വം മായയില്‍ നിവിൻ ചെയ്‍തുവെച്ചിരിക്കുന്നു. ആദ്യ ഷോട്ടില്‍ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്. അതുതന്നെ ചിത്രത്തിലുടനീളം നിവിൻ തന്നു- ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ സത്യൻ പറഞ്ഞു. പ്രഭേന്ദുവെന്നാണ് സര്‍വ്വം മായയില്‍ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ പേര്.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്‍ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പിആർഓ ഹെയിൻസ്.
