Asianet News MalayalamAsianet News Malayalam

'ഒരു സൂപ്പര്‍ ഫണ്‍ ചിത്രം'; സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് അഖില്‍ സത്യന്‍

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

akhil sathyan about upcoming mohanlal Sathyan Anthikad movie
Author
First Published Jul 8, 2024, 8:40 PM IST

മലയാളി സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ, എക്കാലവും കണ്ടുകൊണ്ടിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. 2015 ല്‍ പുറത്തെത്തിയ എന്നും എപ്പോഴും എന്ന ചിത്രമാണ് ഈ കോമ്പിനേഷനില്‍ അവസാനം തിയറ്ററുകളിലെത്തിയ സിനിമ. മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നതാണ്. ഇപ്പോഴിതാ ആ പ്രോജക്റ്റ് വീണ്ടും മുന്നോട്ട് പോയിരിക്കുന്നു. സത്യന്‍ അന്തിക്കാടിന്‍റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനുമാണ് ചിത്രം സംബന്ധിച്ച അപ്ഡേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും നില്‍ക്കുന്ന ചിത്രം അഖിലും അനൂപും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏറെ രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം വരുന്നുവെന്നാണ് ചിത്രത്തിന് അഖില്‍ സത്യന്‍ നല്‍കിയിയിരിക്കുന്ന അടിക്കുറിപ്പ്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണമെന്ന് സൂചന നല്‍കിയിരിക്കുന്നത് അനൂപ് സത്യനാണ്.

akhil sathyan about upcoming mohanlal Sathyan Anthikad movie

 

തന്‍റെ അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത് ഈ വര്‍ഷം ജനുവരിയിലാണ്. പാൻ ഇന്ത്യൻ ഒന്നുമല്ല, ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട്. കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ തുടങ്ങാനാവൂ, സത്യന്‍ അന്തിക്കാട് ജനുവരിയില്‍ പറഞ്ഞിരുന്നു. അതേസമയം മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്. 

ALSO READ : 4 മ്യൂസിക്സിന്‍റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios