സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും സംവിധായകനാകുന്നു. ഫഹദാണ് ചിത്രത്തിലെ നായകൻ.

അഖില്‍ സത്യൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. കേരളത്തിനു പുറമേ ഗോവയിലും മുംബൈയിലും ചിത്രീകരണം നടക്കും. തമിഴ് സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം ഒരുക്കുന്നത്. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.