14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷ കരകേറാനുള്ള ശ്രമത്തിലാണ്. അതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സഹായം ലഭിക്കുകയാണ്. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒഡീഷയ്ക്ക് 1000 കോടി ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോളിതാ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഒഡ‍ീഷയ്ക്ക് ഒരു കൈ സഹായം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാസ്വാശ നിധിയിലേക്ക് അക്ഷയ് കുമാര്‍ ഒരുകോടി രൂപ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.