അക്ഷയ് കുമാര്‍ മലയാളിയായ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍.

തുടര്‍ച്ചയായി സമീപകാലത്ത് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ നായകനായി കേസരി ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അക്ഷയ്‍യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസാണ് ചിത്രം എന്നും ഇമോഷണലി കണക്റ്റ് ചെയ്യുന്നുണ്ട് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു.

കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയർ' എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

അജയ് ദേവ്ഗണ്‍ നായകനായി മുമ്പ് വന്നത് സ്‍കൈ ഫോഴ്‍സാണ്. സന്ദീപ് കേവല്‍നിയും അഭിഷേക് അനില്‍ കപൂറുമാണ് സംവിധാനം നിര്‍വിച്ചത്. വീര്‍ പഹാരിയും പ്രധാന കഥാപാത്രമായുണ്ടായിരുന്നു. എന്നാല്‍ 160 കോടിയില്‍ ഒരുങ്ങിയിട്ടും 144 കോടി മാത്രമാണ് സ്‍കൈ ഫോഴ്‍സിന് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Read More: ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക