രാം സേതു ഒക്ടോബർ 25ന് തിയറ്ററുകളിലെത്തും.

ടൻ‌ അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘രാം സേതു’. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുരാവസ്തു ​ഗവേഷകനായാണ് അക്ഷയ് കുമാർ എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ​ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

ആകാംക്ഷയും കൗതുകവും മാസ് ബിജിഎമ്മും ഉൾപ്പെടുത്തിയാണ് ഫസ്റ്റ് ​ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുന്നത്. 
ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് അക്ഷയ്ക്ക് ഒപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന താരങ്ങൾ. രാം സേതു ഒക്ടോബർ 25ന് തിയറ്ററുകളിലെത്തും.

നേരത്തെ ചിത്രത്തിനെതിരെ ബി​ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രം​ഗത്തെത്തിയിരുന്നു. 'രാം സേതു' ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹ​ത്തിന്റെ ആരോപണം. അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് തുടങ്ങിയവരാണ് നിര്‍മാതാക്കൾ.

First Glimpse of the World of Ram Setu | Official Teaser | Akshay Kumar | Only in Theatres-25th Oct

അതേസമയം, അടുത്തിടെ റിലീസ് ചെയ്ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരിക്കുകയാണ്. ബച്ചന്‍ പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ ബെൽ ബോട്ടം എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവിൽ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം സൂര്യവംശി മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.