തന്നെ തള്ളിക്കളയുന്ന തരത്തിലുള്ള അഭിപ്രായങ്ങളിൽ തനിക്ക് വലിയ വിഷമം ഇല്ലെന്നും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു.
മുംബൈ: നടന്‍ അക്ഷയ് കുമാര്‍ വെള്ളിയാഴ്ച തന്‍റെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെടുന്നത് സംബന്ധിച്ച് ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തി. ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് താരം പറഞ്ഞത്.
തന്നെ തള്ളിക്കളയുന്ന തരത്തിലുള്ള അഭിപ്രായങ്ങളിൽ തനിക്ക് വലിയ വിഷമം ഇല്ലെന്നും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു. സർഫിറ, ബഡേ മിയാൻ ഛോട്ടേ മിയാൻ, മിഷൻ റാണിഗഞ്ച്, സെൽഫി, രക്ഷാ ബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ എന്നിവയുൾപ്പെടെ കുമാറിന്‍റെ അവസാനത്തെ കുറച്ച് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വന്‍ പരാജയങ്ങളായിരുന്നു. തുടര്‍ന്ന് വലിയ വിമര്‍ശനമാണ് നടന്‍ നേരിടുന്നത്.
അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ഖേൽ ഖേൽ മേയുടെ' ട്രെയിലർ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. ചിലപ്പോള്‍ ചിത്രം പരാജയപ്പെടുമ്പോള്‍ ചിലര്‍ മെസേജ് അയക്കും ഞാന്‍ മരിച്ച് കഴിഞ്ഞ് അയക്കുന്ന ആദരാഞ്ജലി സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ 'അക്ഷയ് കുമാര്‍ തിരിച്ചുവരും' എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു.
കഠിനാധ്വാനം തുടരുന്നതിലാണ് തന്‍റെ ശ്രദ്ധയെന്ന് 56 കാരനായ താരം പറഞ്ഞു. "ഞാൻ ഇവിടെയുണ്ട് ഞാൻ ജോലി തുടരും. ആളുകൾ എന്ത് പറഞ്ഞാലും ഞാൻ എപ്പോഴും പണിയെടുത്തുകൊണ്ടെയിരിക്കും. രാവിലെ, ഞാൻ എഴുന്നേറ്റു, വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാൻ ഞാൻ സമ്പാദിക്കുന്നു. ഞാൻ ആരിൽ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല. തപ്‌സി പന്നു, വാണി കപൂർ, ഫർദീൻ ഖാൻ, ആമി വിർക്ക്, ആദിത്യ സീൽ, പ്രഗ്യാ ജയ്‌സ്വാൾ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ഖേൽ ഖേൽ മേയിൽ അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നത്.
ഹാപ്പി ഭാഗ് ജായേഗി, പതി പട്‌നി ഔർ വോ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മുദസർ അസീസ് ആണ് ഈ കോമഡി ഡ്രാമയായ 'ഖേൽ ഖേൽ മേ' സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 15 ന് ജോൺ എബ്രഹാം നായകനായ വേദ, സ്ത്രീ 2 എന്ന രണ്ട് ഹിന്ദി ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ ചിത്രം ഇറങ്ങുന്നത്.
'രാഷ്ട്രീയവത്കരിക്കാതെ മുന്നോട്ട് പോകണം': വയനാട് ദുരന്തത്തില്‍ തമിഴ് നടന്‍ വിശാല്‍
