ബോക്സ് ഓഫീസിലേക്ക് തിരിച്ചുവരുമോ അക്ഷയ് കുമാര്‍? 'സര്‍ഫിറ' ട്രെയ്‍ലര്‍ ഇന്ന്

സൂരറൈ പോട്രിന്‍റെ റീമേക്ക്

akshay kumar starrer sarfira movie trailer drops today

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ബോളിവുഡില്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കപ്പെടുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്തിനിപ്പുറത്ത് സാഹചര്യം മാറി. അദ്ദേഹം നായകനായ ബഹുഭൂരിപക്ഷം ചിത്രങ്ങളും ബോക്സ് ഓഫീസില്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ല, എന്ന് മാത്രമല്ല നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടവുമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇന്ന് പുറത്തെത്തുകയാണ്. 

സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആയ സര്‍ഫിറയുടെ ട്രെയ്‍ലര്‍ ആണ് അത്. തമിഴില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് കുമാര്‍ ആണ്. പരേഷ് റാവല്‍, രാധിക മദന്‍, സാമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായിരുന്നു സൂരറൈ പോട്ര്. തിയറ്റര്‍ റിലീസ് ആയിരുന്നില്ല ചിത്രം. മറിച്ച് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. സര്‍ഫിറ ജൂലൈ 12 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ALSO READ : ജി വി പ്രകാശ് കുമാറിന്‍റെ സംഗീതം; 'ലക്കി ഭാസ്‍കറി'ലെ സോംഗ് പ്രൊമോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios