അക്ഷയ്‍ കുമാറിന്റെയും ട്വിങ്കിള്‍ ഖന്നയുടെയും മകള്‍ നിതാര മാതാപിതാക്കളുടെ വഴിയേ  തന്നെയാണ്. അച്ഛനെ പോലെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‍ചയില്ലെന്നാണ് ചെറുപ്പത്തിലേ നിതാരയും വ്യക്തമാക്കുന്നത്. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന നിതാരയുടെ വീഡിയോ അക്ഷയ് കുമാര്‍ തന്നെ ഷെയ‍ര്‍ ചെയ്‍തു.

Scroll to load tweet…

ചെറുപ്പത്തിലെ വര്‍ക്കൌട്ട് ചെയ്യുന്നത് നല്ലതാണെന്നാണ് അക്ഷയ് കുമാര്‍ വീഡിയോ ഷെയര്‍ ചെയ്‍തു കൊണ്ട് എഴുതിയിരിക്കുന്നത്. ശരീരവും ഫ്ലെക്‍സിബിളായിരിക്കുമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. മകള്‍ ആരോഗ്യത്തില്‍ ചെറുപ്പത്തിലെ ശ്രദ്ധിക്കുന്നത് തന്നെ സന്തോഷവതിയാക്കുന്നുവെന്ന് ട്വിങ്കിള്‍ ഖന്നയും സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു. അക്ഷയ് കുമാര്‍- ട്വിങ്കിള്‍ ഖന്ന ദമ്പതികളുടെ ഇളയമകളാണ് നിതാര. മൂത്ത മകൻ ആരവ് ആണ്.