ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം

അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മിഷൻ മംഗള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.