പതിനെട്ടാംപടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്‍ണൻ. മലയാള സിനിമയില്‍ ഗോഡ്‍ഫാദര്‍ ഇല്ലെങ്കില്‍ വളരാൻ ബുദ്ധിമുട്ടാണ് എന്ന് അക്ഷയ് രാധാകൃഷ്‍ണൻ അടുത്തിടെ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം. അല്ലെങ്കിൽ ഗോഡ്‍ഫാദര്‍ വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ് . ഒരു കാരണവും ഇല്ലെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാൻ പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും എന്നാണ് അക്ഷയ് രാധാകൃഷ്‍ണൻ പറഞ്ഞത്. സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണത്തോടെ സ്വജനപക്ഷപാതം ഇന്ത്യയില്‍ തന്നെ സജീവമായി ചര്‍ച്ചയായിരുന്നു. മലയാള സിനിമയിലും സ്വജനപക്ഷപാതമുണ്ടെന്ന് സൂചിപ്പിച്ച് നീരജ് മാധവും രംഗത്ത് എത്തിയിരുന്നു.